അബുദാബി: യുഎഇയില്‍ ഞായറാഴ്ച രണ്ടുപേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. 24 മണിക്കൂറിനിടെ 387 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4,123 ആയി ഉയര്‍ന്നു. 680 പേർ രോഗവിമുക്തി നേടിയിരുന്നു.
അതേസമയം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ അതതു രാജ്യങ്ങൾ തിരികെ കൊണ്ടുപോകണമെന്നും യുഎഇ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകി.
അതേസമയം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ അതതു രാജ്യങ്ങൾ തിരികെ കൊണ്ടുപോകണമെന്നും യുഎഇ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകി.