ഇടുക്കി: ഉപ്പുതറയിൽ ചാരായ റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. ചാരായം വാറ്റുന്നുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ വിരലിന് സാരമായ പരിക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിപ്പേക്കട സ്വദേശി ജെയിംസ് ഭാര്യ ബിൻസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജെയിംസിന്റെ വീട്ടിൽ വാറ്റുന്നുണ്ടെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണം ഉണ്ടായത്.