പട്യാല: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈവെട്ടി. പഞ്ചാബിലെ പട്യാലയിലാണ് സംഭവം.
പോലീസ് കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ നാലംഗ സംഘം നൽകാൻ തയാറായില്ല. ഇതിനു പിന്നാലെ പോലീസ് ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പോലീസിനെ സംഘം ആക്രമിക്കുകയുമായിരുന്നു.
വാളുകൊണ്ടുള്ള വെട്ടേറ്റ് പോലീസുകാരന്റെ കൈപ്പത്തി അറ്റു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തിൽ മറ്റ് മൂന്നു പോലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.