+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ താ​ജ് ഹോ​ട്ട​ലി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്

മും​ബൈ: തെ​ക്ക​ൻ മും​ബൈ​യി​ലെ താ​ജ്മ​ഹ​ൽ ഹോ​ട്ട​ലി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​ന് നാ​ലു​പേ​ർ​ക്കും ഏ​പ്രി​ൽ 11ന് ​ര​ണ്ടു​പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ
മും​ബൈ താ​ജ് ഹോ​ട്ട​ലി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
മും​ബൈ: തെ​ക്ക​ൻ മും​ബൈ​യി​ലെ താ​ജ്മ​ഹ​ൽ ഹോ​ട്ട​ലി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​ന് നാ​ലു​പേ​ർ​ക്കും ഏ​പ്രി​ൽ 11ന് ​ര​ണ്ടു​പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. രോ​ഗ​ബാ​ധ ഇ​ന്ത്യ​ൻ ഹോ​ട്ട​ൽ​ക​മ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ത്ര പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ല്ല.

രാ​ജ്യ​ത്ത് ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഹോ​ട്ട​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞി​ടെ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും താ​മ​സി​ക്കാ​നാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഇ​വ​ർ നി​ന്നാ​കാം വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

രോ​ഗം ബാ​ധി​ച്ച് ജീ​വ​ന​ക്കാ​രെ ഹോ​ട്ട​ലി​ൽ സമ്പ​ർ​ക്ക ​വി​ല​ക്കി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :