+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌കോ​വി​ഡ് പ്ര​തി​രോ​ധം: ന്യൂ​യോ​ർ​ക്കി​ലെ സ്കൂ​ളു​ക​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് തു​റ​ക്കി​ല്ല

ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് സ്കൂ​ള
‌കോ​വി​ഡ് പ്ര​തി​രോ​ധം: ന്യൂ​യോ​ർ​ക്കി​ലെ സ്കൂ​ളു​ക​ൾ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് തു​റ​ക്കി​ല്ല
ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ലെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ ബി​ൽ ഡി ​ബ്ലാ​സി​യോ അ​റി​യി​ച്ചു. 1.1 മി​ല്യ​ൺ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള പൊ​തു​വി​ദ്യാ​ല​യ സം​വി​ധാ​ന​മാ​ണ് പൂ​ർ​ണ​മാ​യും അ​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന് ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്താ​ണ്. വൈ​റ​സ് ബാ​ധ രൂ​ക്ഷ​മാ​യ​തോ​ടെ മാ​ർ​ച്ച് 16 മു​ത​ൽ ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​നി​ലൂ​ടെ വെ​ര്‍​ച്വ​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് വൈ-​ഫൈ പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ക്ലാ​സു​ക​ളി​ലെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

രാ​ജ്യ​ത്ത് രോ​ഗം ആ​ദ്യം ജീ​വ​ന​പ​ഹ​രി​ച്ച​ത് വാ​ഷിം​ഗ്ട​ൺ സം​സ്ഥാ​ന​ത്താ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന്യൂ​യോ​ർ​ക്കി​ൽ അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. അ​തി​ൽ​ത്ത​ന്നെ 86 ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തെ​യാ​ണു രോ​ഗം വ​ല്ലാ​തെ ബാ​ധി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,72,358-ലേ​ക്ക് ഉ​യ​ർ​ന്നു, മ​ര​ണം 7844-ഉം. ​ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ മാ​ത്രം മ​ര​ണം അ​യ്യാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്.

ന്യൂ​യോ​ർ​ക്കും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളാ​യ ന്യൂ​ജ​ഴ്സി​യും (55,000 രോ​ഗി​ക​ൾ) പെ​ൻ​സി​ൽ​വാ​നി​യ​യും (21,000 രോ​ഗി​ക​ൾ) ചേ​ർ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധ​യി​ൽ പ​കു​തി​യോ​ള​മാ​കും.
More in Latest News :