+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞ് വ​ത്തി​ക്കാ​ൻ, ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ൾ..

റോം: ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞു വ​ത്തി​ക്കാ​ൻ... ല​ളി​ത​മാ​യ​ച​ട​ങ്ങു​ക​ൾ.. ശൂ​ന്യ​മാ​യ സെ​ൻ പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക... കൊ​ളോ​സി​യ​ത്തി​ൽ പ​തി​വാ​യി ന​ട​ത്തി​യി​രു​ന്ന കു
ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞ് വ​ത്തി​ക്കാ​ൻ, ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ൾ..
റോം: ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞു വ​ത്തി​ക്കാ​ൻ... ല​ളി​ത​മാ​യ​ച​ട​ങ്ങു​ക​ൾ.. ശൂ​ന്യ​മാ​യ സെ​ൻ പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക... കൊ​ളോ​സി​യ​ത്തി​ൽ പ​തി​വാ​യി ന​ട​ത്തി​യി​രു​ന്ന കു​രി​ശി​ന്‍റെ വ​ഴി ഇ​ത്ത​വ​ണ വ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി സെ​ൻ പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ല​ളി​ത​വും ഭ​ക്തി​നി​ർ​ഭ​ര​വും ആ​യി മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഇ​റ്റ​ലി​യി​ൽ ശൈ​ത്യ​കാ​ലം ക​ഴി​ഞ്ഞ് വ​സ​ന്ത​കാ​ലം തു​ട​ങ്ങി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന റോ​മ​ൻ തെ​രു​വീ​ഥി​ക​ൾ നി​ശ​ബ്ദ​ത​യി​ൽ ആ​ണ്ടു കി​ട​ക്കു​ന്നു. അ​പൂ​ർ​വ്വ​മാ​യ ഒ​രു ഈ​സ്റ്റ​ർ കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് മെ​യ് മൂ​ന്നു വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​താ​യി ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ണ്‍​ടെ അ​റി​യി​ച്ചു. എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ വീ​ണ്ടും തു​ട​രും.

25 ബി​ല്യ​ൺ യൂ​റോ​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ റി​ക്ക​വ​റി ബോ​ണ്ട് വേ​ണ​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​റോ​പ്പ്യൻ യൂ​ണി​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യു​വി​ലെ വ​ൻ​ശ​ക്തി​ക​ളാ​യ ഫ്രാ​ൻ​സും ജ​ർ​മ​നി​യും ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള യൂ​റോ​പ്യ​ൻ സ്റ്റെ​ബി​ലി​റ്റി മെ​ക്കാ​നി​സം ആ​ണ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ജോ​ളി അ​ഗ​സ്റ്റി​ൻ
More in Latest News :