തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ സംസ്ഥാനം ഏർപ്പെടുത്തിയ ഹെൽപ്ഡസ്ക് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്തോനീഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ്പ് ഡെസ്ക്ക് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്മ, മാസ്, ശക്തി തുടങ്ങിയ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്- മുഖ്യമന്ത്രി അറിയിച്ചു.