+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഴ്സ​ലോ​ണ മാ​നേ​ജ്മെ​ന്‍റി​ൽ ക​ലാ​പം; ആ​റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ഫു​ട്ബോ​ൾ ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യു​ടെ ആ​റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് ഹൊ​സെ​പ് മ​രി​യ ബ​ർ​ത​മ്യു ക്ല​ബ്ബി​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​സം​തൃ​പ്തി പ
ബാ​ഴ്സ​ലോ​ണ മാ​നേ​ജ്മെ​ന്‍റി​ൽ ക​ലാ​പം; ആ​റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ഫു​ട്ബോ​ൾ ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യു​ടെ ആ​റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് ഹൊ​സെ​പ് മ​രി​യ ബ​ർ​ത​മ്യു ക്ല​ബ്ബി​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണു രാ​ജി.

ക്ല​ബ്ബി​ന്‍റെ നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ര​ണ്ടു​പേ​രും രാ​ജി​വ​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡ് മൂ​ലം ക്ല​ബ്ബി​നു​ണ്ടാ​യേ​ക്കാ​വു​ന്ന ന​ഷ്ട​ങ്ങ​ളി​ൽ ആ​റു പേ​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഇ​വ​ർ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റി​ന് ക​ത്തു ന​ൽ​കി.

ബാ​ഴ്സ​യു​ടെ താ​ര​ങ്ങ​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ക്ഷേ​പി​ക്കാ​ൻ, ക്ല​ബ്ബ് ത​ന്നെ ഒ​രു സ്ഥാ​പ​ന​വു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ൽ പു​റ​ത്തു​വ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ലും രാ​ജി​വ​ച്ച അം​ഗ​ങ്ങ​ൾ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ക്ല​ബ്ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും രാ​ജി​വ​ച്ച​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജി​യോ​ടു പ്ര​തി​ക​രി​ച്ച ബാ​ഴ്സ, പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു.
More in Latest News :