+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ വി​ദേ​ശ​യാ​ത്രാ​ബ​ന്ധ​മി​ല്ലാ​ത്ത ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ർ മ​രി​ച്ചു. ധ​ർ ജി​ല്ല​യി​ലെ മു​ൻ ഡി​സ്ട്രി​ക്ട് ആ​യു​ഷ് ഓ​ഫീ​സ​റാ​യി​രു​ന്ന ഓം​പ്ര​കാ​ശ് ചൗ​ഹാ​നാ​ണു മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് വി​ദേ
മ​ധ്യ​പ്ര​ദേ​ശി​ൽ വി​ദേ​ശ​യാ​ത്രാ​ബ​ന്ധ​മി​ല്ലാ​ത്ത ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ർ മ​രി​ച്ചു. ധ​ർ ജി​ല്ല​യി​ലെ മു​ൻ ഡി​സ്ട്രി​ക്ട് ആ​യു​ഷ് ഓ​ഫീ​സ​റാ​യി​രു​ന്ന ഓം​പ്ര​കാ​ശ് ചൗ​ഹാ​നാ​ണു മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് വി​ദേ​ശ​യാ​ത്രാ​ബ​ന്ധ​മി​ല്ല എ​ന്ന​താ​ണ് അ​ധി​കൃ​ത​രെ കു​ഴ​പ്പി​ക്കു​ന്ന​ത്. ഇ​ൻ​ഡോ​റി​ലെ ബ്ര​ഹ്മ​ദേ​വ് കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഡോ​ക്ട​റെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഡോ​ക്ട​ർ​ക്കും സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ പി​ന്നീ​ട് നി​ഷേ​ധി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് 27 പേ​രാ​ണ് ഇ​തു​വ​രെ മ​ധ്യ​പ്ര​ദേ​ശി​ൽ മ​രി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :