+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ മി​ക​ച്ച 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കേ​ര​ള​ത്തി​ൽ; അ​പൂ​ർ​വ​നേ​ട്ടം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ൾ​ക്ക് കൂ​ടി നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ന്‍​ഡാ​ര്‍​ഡ്‌ (എ​ൻ​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്ര
രാ​ജ്യ​ത്തെ മി​ക​ച്ച 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും കേ​ര​ള​ത്തി​ൽ; അ​പൂ​ർ​വ​നേ​ട്ടം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ൾ​ക്ക് കൂ​ടി നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ന്‍​ഡാ​ര്‍​ഡ്‌ (എ​ൻ​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

95 ശ​ത​മാ​നം പോ​യിന്‍റോടെ തി​രു​വ​ന​ന്ത​പു​രം ക​ള്ളി​ക്കാ​ട് ന്യൂ ​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, 94 ശ​ത​മാ​നം പോ​യിന്‍റോടെ പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, 93 ശ​ത​മാ​നം പോ​യി​ന്േ‍​റാ​ടെ തൃ​ശൂ​ർ നെ​ൻ​മ​ണി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ദേ​ശീ​യ ഗു​ണ​നി​ല​വാ​രാ​ഗീ​കാ​ര​മാ​യ എ​ൻ​ക്യൂ​എ​എ​സ് ബ​ഹു​മ​തി നേ​ടു​ന്ന​ത്. ഇ​തോ​ടു​കൂ​ടി രാ​ജ്യ​ത്തെ മി​ക​ച്ച പി​എ​ച്ച്സി ഗ​ണ​ത്തി​ൽ ആ​ദ്യ​ത്തെ 12 സ്ഥാ​ന​വും കേ​ര​ളം ക​ര​സ്ഥ​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ടു​ത്തി​ടെ 99 ശ​ത​മാ​നം പോ​യി​ന്‍റോടെ ഒ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​സ​ർ​ഗോ​ഡ് ക​യ്യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും 99 ശ​ത​മാ​നം പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കി​ട്ടി​യ ഈ ​അം​ഗീ​കാ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉൗ​ർ​ജം ന​ൽ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ 64 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി​യെ​ടു​ത്ത​ത്. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ​ത​ല പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു കൂ​ടാ​തെ 88 ആ​ശു​പ​ത്രി​ക​ളു​ടെ കൂ​ടി സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ദേ​ശീ​യ​ത​ല പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​ക​ളു​ടെ ഗ​ണ​ത്തി​ൽ ഡ​ബ്ല്യു ആൻഡ് സി ​കോ​ഴി​ക്കോ​ട് 96 ശ​ത​മാ​നം പോ​യി​ന്‍റു​ക​ൾ നേ​ടി. ഇ​ന്ത്യ​യി​ലെ ത​ന്നെ ഒ​ന്നാം സ്ഥാ​നം പ​ങ്കു​വ​യ്ക്കു​ന്നു. സ​ബ്ജി​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ ഗ​ണ​ത്തി​ൽ 98.7 ശ​ത​മാ​നം പോ​യി​ന്‍റു​ക​ൾ നേ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ചാ​ല​ക്കു​ടി ഇ​ന്ത്യ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. 12 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ൻ​ക്യൂ​എ​എ​സ് അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ക​ണ്ണൂ​ർ ജി​ല്ല ഒ​രു ഡ​സ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി എ​ടു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ജി​ല്ല​യാ​യി മാ​റി.
More in Latest News :