കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്കിടെ ഓണ്‍ലൈൻ ഫുഡ് ഡെലിവറി കന്പനിയുടെ യൂണിഫോമിൽ ബൈക്കിൽ ചുറ്റിയ യുവാക്കൾ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരെയാണ് തേവരയിൽവച്ചു പോലീസ് അറസ്റ്റ് ചെയ്തത്.
ഫുഡ് ഡെലിവറി കന്പനിയുടെ യൂണിഫോമിലാണ് യുവാക്കൾ ബൈക്കിൽ എത്തിയതെങ്കിലും സംശയത്തെ തുടർന്ന് കൂടുതൽ പരിശോധന നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗണിൽ ഫുഡ് ഡെലിവറിയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് ഇളവ് അനുവദിച്ചിരുന്നു.