+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​ൽ തെ​ന്നി എ​ണ്ണ വീ​ണു; ഉ​ദ്പാ​ദ​നം കു​റ​ച്ച് വി​ല ഉ​യ​ർ​ത്താ​നൊ​രു​ങ്ങി ഒ​പെ​ക്

ന്യൂ​ഡ​ൽ​ഹി: ലോ​കം മു​ഴു​വ​ൻ ലോ​ക്ഡൗ​ണി​ലാ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തി​നാ​ൽ ഇ​ന്ധ​ന ഉ​ദ്പാ​ദ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഒ​രു​ങ്ങി ഒ​പെ​ക് രാ​ജ്യ​ങ്ങ​ൾ. നി​ല​വി​ലെ ഉ​ദ്പാ​ദ​ന​ത്തി​ലെ അ​ഞ്ച് ശ​ത​
കോ​വി​ഡി​ൽ തെ​ന്നി എ​ണ്ണ വീ​ണു; ഉ​ദ്പാ​ദ​നം കു​റ​ച്ച് വി​ല ഉ​യ​ർ​ത്താ​നൊ​രു​ങ്ങി ഒ​പെ​ക്
ന്യൂ​ഡ​ൽ​ഹി: ലോ​കം മു​ഴു​വ​ൻ ലോ​ക്ഡൗ​ണി​ലാ​യ​തോ​ടെ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തി​നാ​ൽ ഇ​ന്ധ​ന ഉ​ദ്പാ​ദ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഒ​രു​ങ്ങി ഒ​പെ​ക് രാ​ജ്യ​ങ്ങ​ൾ. നി​ല​വി​ലെ ഉ​ദ്പാ​ദ​ന​ത്തി​ലെ അ​ഞ്ച് ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

മേയ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം 10 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി കു​റ​യ്ക്കും. ഇ​ത് വി​ല മു​ക​ളി​ലേ​ക്ക് ഉ‍​യ​ർ​ത്തു​മെ​ന്നും ഒ​പെ​ക് അ​റി​യി​ച്ചു. എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് പ്ല​സ് വ്യാ​ഴാ​ഴ്ച വീഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി റ​ഷ്യ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഒ​രു ദി​വ​സം 10 ദ​ശ​ല​ക്ഷം ബാ​ര​ൽ അ​ല്ലെ​ങ്കി​ൽ ആ​ഗോ​ള വി​ത​ര​ണ​ത്തി​ന്‍റെ 10% വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഒ​പെ​കും സ​ഖ്യ​ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചു. മ​റ്റൊ​രു അ​ഞ്ച് ദ​ശ​ല​ക്ഷം ബാ​ര​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ പ്ര​തി​ദി​നം എ​ട്ട് ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഇ​ത് ല​ഘൂ​ക​രി​ക്കും. 2021 ജ​നു​വ​രി മു​ത​ൽ 2022 ഏ​പ്രി​ൽ വ​രെ അ​വ വീ​ണ്ടും ആ​റ് ദ​ശ​ല​ക്ഷം ബാ​ര​ലാ​യി കു​റ​യ്ക്കു​മെ​ന്നും ഒ​പെ​ക് പ​റ​യു​ന്നു.

എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ച്ച് വി​ല നി​യ​ന്ത്രി​ക്കാ​ൻ സൗ​ദി​യും റ​ഷ്യ​യും ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
More in Latest News :