തിരുവനന്തപുരം: ലോക്ക് ഡൗണ്സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗധ സമിതി റിപ്പോർട്ടിൽ ബെവ്കോവഴി ഓണ്‍ലൈൻ മദ്യവിൽപന ശിപാർശ ചെയ്തത് ഏറെ വിചിത്രമായിരിക്കുന്നു എന്ന് വി.എം. സുധീരൻ.
മദ്യശാലകൾ സന്പൂർണമായി അടച്ചുപൂട്ടിയതിനെത്തുടർന്ന് നാട്ടിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ ഈ സമിതിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഇപ്രകാരമൊരു അബദ്ധജഡിലമായ ശിപാർശ ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ ചൂണ്ടിക്കാട്ടി. മദ്യത്തെ സംബന്ധിച്ചും ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളാൻ തയാറാകണമെന്നു സുധീരൻ ആവശ്യപ്പെട്ടു.