ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന പ്രധാന ആശുപത്രിയായ എൽഎൻജെപിയിലെ നഴ്സുമാർക്ക് താമസസൗകര്യം തയാറാക്കാമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. നഴ്സസ് യൂണിയൻ ഭാരവാഹികൾക്കാണ് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്.
നഴ്സുമാര്‍ ഉൾപ്പടെയുള്ളവർക്ക് ആശുപത്രിയിലെ ദന്തൽവിഭാഗം ലൈബ്രറി ഹാളിൽ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ഡോക്ടർമാർക്ക് സ്വകാര്യ ആഡംബര ഹോട്ടലിലാണ് താമസം നൽകിയത്. ഇതിനെതിരേയാണ് നഴ്സസ് യൂണിയൻ രംഗത്തെത്തിയത്.