ന്യൂഡൽഹി: ലോക്ക്ഡൗണിനുശേഷം ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ തള്ളി റെയിൽവേ. ഇത്തരത്തിലുള്ള ഒരു നിർദേശവും നടത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
നിലവിലെ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഏപ്രിൽ 14-ന് അവസാനിക്കുന്നതോടെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ റെയിൽവേ.
ലോക്ക്ഡൗണ്‍ പിൻവലിച്ചു ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചാൽ പുതിയ പ്രോട്ടോകോൾ പ്രകാരമാണു യാത്ര ചെയ്യേണ്ടതെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും റെയിൽവേ തള്ളി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും റെയിൽവേ നിർത്തിവച്ചിരിക്കുകയാണ്. ചരക്ക് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.