+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സി​യു യൂ​ണി​റ്റ് പൂ​ട്ടി​യി​ട്ടു; ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു

ഭോപ്പാൽ: ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു യൂ​ണി​റ്റ് തു​റ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്‌​നി​ലാ​ണ് സം​ഭ​വം. ശ്വാ​സ സം​ബ​ന്ധ​മാ​യ ബു​ദ
ഐ​സി​യു യൂ​ണി​റ്റ് പൂ​ട്ടി​യി​ട്ടു; ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു
ഭോപ്പാൽ: ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു യൂ​ണി​റ്റ് തു​റ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്‌​നി​ലാ​ണ് സം​ഭ​വം. ശ്വാ​സ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് 55കാ​രി​യാ​യ സ്ത്രീ​യെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ ഐ​സി​യു യൂ​ണിന്‍റെ വാ​തി​ല്‍ പൂ​ട്ടി​യി​ട്ടി​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ന​ല്‍​കു​വാ​ന്‍ സാ​ധി​ച്ചി​ല്ല.

ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വ്യാ​ഴാ​ഴ്ച ഉ​ജ്ജെ​യ്ന്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് മാ​ധ​വ് ന​ഗ​റി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​ന്നീ​ട് ഇ​വ​രെ മാ​റ്റി. എ​ന്നാ​ല്‍ ഐ​സി​യു യൂ​ണി​റ്റ് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.

ഐ​സി​യു​വിന്‍റെ​ താ​ക്കോ​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് ഇ​വ​രെ അ​ക​ത്തേ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ കൃ​ത്യ സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​രി​ച്ചു. വെന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ട് മ​റ്റൊ​രു രോ​ഗി​യും ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​മാ​ര്‍, സി​വി​ല്‍ സ​ര്‍​ജ​ന്‍, ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍​ചാ​ര്‍​ജ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
More in Latest News :