+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ 241 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ; എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

അ​ബു​ദാ​ബി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി യു​എ​ഇ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും മാ​സ്കു​ക​ൾ ഉ​പ​യോ​
യു​എ​ഇ​യി​ൽ 241 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ; എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
അ​ബു​ദാ​ബി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി യു​എ​ഇ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഡോ.​ഫ​രീ​ദ അ​ൽ ഹൊ​സ​നി പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും ഫെ​യി​സ് മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം. നേ​ര​ത്തെ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​താ​യും ഹൊ​സ​നി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഇ​ന്ന് പു​തു​താ​യി 241 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,505 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. ഇ​ന്ന് 17 പേ​ർ കൂ​ടി രോ​ഗം ഭേ​ദ​മാ​യ​തോ​ടെ ആ​കെ 125 പേ​ർ രോ​ഗ​മു​ക്തി​നേ​ടി. പ​രി​ശോ​ധ​നാ സം​വി​ധാ​നം വി​പു​ലീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി ഹൊ​സ​നി പ​റ​ഞ്ഞു.
More in Latest News :