തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 11 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ആറു പേർക്കും കൊല്ലം, കണ്ണൂർ, പാലക്കാട്, എറണാകുളം ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച 11 പേരിൽ ദുബായിൽനിന്നുവന്ന അഞ്ച് പേരും നിസാമുദ്ദീനിൽനിന്നുംവന്ന മൂന്നു പേരും നാഗ്പുരിൽനിന്നുംവന്ന ഒരാളും ഉൾപ്പെടും. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം കിട്ടിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 306 ആയി ഉയർന്നു.
ഇന്ന് എട്ടു പേർ രോഗ മുക്തി നേടി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ഇതുവരെ 50 പേരാണ് രോഗ മുക്തി നേടിയത്. നിലവിൽ 254 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 174 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.