ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാർ. അടുത്ത വർഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയ്ക്ക് ധനമന്ത്രാലയമാണ് തുക അനുവദിച്ചത്. 2021 ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെയാണ് കുംഭമേള ഹരിദ്വാറില്‍ നടക്കുന്നത്.
കൊവിഡ് പ്രതിരോധത്തിനിടെ മേളയ്ക്ക് പണം അനുവദിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നു കഴിഞ്ഞു. എന്നാൽ സാധാരണ നടപടി മാത്രമാണിതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
മഹാകുംഭമേളയില്‍ ഏകദേശം 15 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
കുഭംമേള നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരച്ചു. ഏകദേശം 1,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
റോഡുകള്‍, വൈദ്യുതി, ജലവിതരണം, മെഡിക്കല്‍ സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക.