മുംബൈ: ഓഫീസ് കെട്ടിടം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുമെന്ന് ഷാരൂഖ് ഖാൻ. ക്വാറന്റൈൻ സൗകര്യങ്ങൾക്കായി നാലുനില ഓഫീസ് കെട്ടിടം വിട്ടുനൽകാമെന്ന് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും അറിയിച്ചു.
മുംബൈയിലെ ഓഫീസ് കെട്ടിടമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുന്നത്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വേണ്ടിയുള്ള ക്വാറന്റൈൻ സൗകര്യമാണ് ഇവിടെ ഒരുക്കുക.