തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോട് സമൂഹവ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവിടെ റാപ്പിഡ് ടെസ്റ്റ് നടത്തും. പോത്തൻകോട് ജുമാ മസ്ജിദിലെത്തിയവർക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പോത്തൻകോട് മരിച്ച അബുൾ അസീസിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ലോക്ക്ഡൗണിന് പുറമേ പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പോത്തൻകോട് മരിച്ച അബുൾ അസീസിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ലോക്ക്ഡൗണിന് പുറമേ പോത്തൻകോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.