തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് വേണ്ടാത്തവർക്ക് സംഭാവന നൽകാനും അവസരം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സൗജന്യ ഭക്ഷ്യകിറ്റ് വേണ്ടാത്തവർക്ക് സിവിൽ സപ്ലൈസ് കോർപറേഷന്റെ വെബ്സൈറ്റിലൂടെയാണ് കിറ്റ് സംഭാവന നൽകാൻ സാധിക്കുന്നത്. ഇതിനായി https://civilsupplieskerala.gov.in/ എന്ന വെബ്സൈറ്റിലെ Donate My kit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം റേഷൻ കാർഡ് നന്പർ നൽകിയാൽ മതി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിത്യവേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ, ചെറുകിട കർഷകർ, തുടങ്ങി കാര്യമായ നീക്കിയിരിപ്പില്ലാത്താവർ നിരവധിയുണ്ട്.
മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സർക്കാർ നൽകുന്നത്.
എന്നാൽ നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. അവർ കിറ്റ് സംഭാവന നൽകാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.