ചെന്നൈ: ചെന്നൈയിലെ ഷോപ്പിംഗ് മാളിലെ മൂന്ന് ജീവനക്കാർക്ക് കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഫീനക്സ് മാളിലെ ലൈഫ് സ്റ്റൈൽ സ്റ്റോറിൽ ജോലി ചെയ്തവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈഫ് സ്റ്റൈൽ സ്റ്റോറിൽ ജോലി ചെയ്തവരെല്ലാം ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 10 നും 17 നും ലൈഫ് സ്റ്റൈൽ സ്റ്റോർ സന്ദർശിച്ചവരെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു. ശ്രീലങ്കയിൽനിന്നുംവന്ന ആളിൽനിന്നാണ് ഇവർക്ക് രോഗം പകർന്നത്.