ന്യൂഡൽഹി: ലോകത്ത് കോവിഡ് മരണം 47,000 കടന്നു. 203 രാജ്യങ്ങളിലായി 47,245 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 9,35,957 പേർക്കാണ് ലോകത്ത് കോവിഡ് ബാധിച്ചത്. ഇതിൽ 1,94,286 ആളുകൾ രോഗമുക്തി നേടി.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,15,215 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,01,227 പേർ ചികിത്സയിലാണ്. 5,110 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.
ഇറ്റലിയിലാണ് കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരിച്ചത്. 13,155 പേരാണ് ഇവിടെ മരിച്ചത്. സ്പെയിനിൽ 9,387 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഫ്രാൻസ്, ബ്രിട്ടൻ, ഇറാൻ, നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്.
ഫ്രാൻസിൽ 4,032 പേരും ഇറാനിൽ 3,036 പേരും കോവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനിലും നെതർലൻഡിലും യഥാക്രമം 2,352 പേരും, 1,173 പേരും കൊറോണ മൂലം മരിച്ചു.