ന്യൂഡൽഹി: കോവിഡ്- 19 വൈറസ് ബാധയേക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് സംസ്ഥാനങ്ങൾ സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ ആവശ്യം ഉന്നയിച്ചത്.
എല്ലാ സംസ്ഥാനങ്ങളും അതത് സംസ്ഥാനങ്ങളിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ചും മറ്റ് വിവരങ്ങളും വസ്തുതാ വിരുദ്ധമായി പ്രചരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ നിർദേശം മുന്നോട്ടുവച്ചത്.
രാജ്യത്തെ കോവിഡ് വ്യപനം സംബന്ധിച്ച വിവരങ്ങൾക്ക് കേന്ദ്രം വെബ് പോർട്ടൽ തുടങ്ങിയിരുന്നു. ഇതിനൊപ്പം കോവിഡിനെക്കുറിച്ചുള്ള വാർത്തകൾ അറിയിക്കുന്നതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും തുടങ്ങിയിരുന്നു.