തിരുവനന്തപുരം: വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ പ്രതിസന്ധി മൂലം വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം എത്തിക്കാൻ നിലവിൽ നിർവാഹമില്ല. യാത്രാ വിമാനം ഇല്ലാത്തതിനാലാണിത്.
എന്നാൽ ചരക്ക് വിമാനങ്ങളിൽ മൃതദേഹങ്ങൾ എത്തിക്കാനാണ് ഈ സാഹചര്യത്തിൽ കഴിയുക. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ ചരക്ക് വിമാനങ്ങളിൽ മൃതദേഹങ്ങൾ എത്തിക്കാനാണ് ഈ സാഹചര്യത്തിൽ കഴിയുക. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.