+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ അ​രി അ​ള​വി​ൽ വെ​ട്ടി​പ്പ്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 14 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് റേ​ഷ​ൻ അ​രി വി​ത​ര​ണം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 41,462 മെ​ട്രി​ക് ട​ണ്‍ അ​രി വി​ത​ര​ണം
റേ​ഷ​ൻ അ​രി അ​ള​വി​ൽ വെ​ട്ടി​പ്പ്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 14 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് റേ​ഷ​ൻ അ​രി വി​ത​ര​ണം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 41,462 മെ​ട്രി​ക് ട​ണ്‍ അ​രി വി​ത​ര​ണം ചെ​യ്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​തു സം​ബ​ന്ധി​ച്ച മെ​ച്ച​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളും വി​വ​ര​ങ്ങ​ളു​മാ​ണു സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന​ത്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റേ​ഷ​ൻ വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര​യും കു​ടി​ക്കാ​ൻ വെ​ള്ള​വും ന​ൽ​കു​ന്നു​ണ്ട്. 20 വ​രെ റേ​ഷ​ന​രി വി​ത​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കാ​ർ​ഡു​ട​മ​ക​ൾ​ക്കു റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്നു ന​ൽ​കു​ന്ന അ​രി​യു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റേ​ഷ​ൻ ഷോ​പ്പ് ഉ​ട​മ​ക​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പു ന​ൽ​കി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കു വീ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്നും കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ക്ഷേ​മ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :