+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച വീ​
കൊ​റോ​ണ: പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​ന​മ​യം ന​ട​ത്തും.

നി​സാ​മു​ദ്ദീ​ൻ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നി​ര​വ​ധി പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ത​ബ്‌ ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​യി​ട്ടു​ണ്ട്.

കോ​വി​ഡ്-19 വി​ഷ​യ​ത്തി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ നേ​ര​ത്തെ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ രാ​ജീ​വ് ഗൗ​ബ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :