ലക്നോ: കോവിഡ് 19 വൈറസിനെ തുരത്താന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി, നവജാതശിശുവിന് "ലോക്ക്ഡൗണ്‍' എന്ന് പേര് സമ്മാനിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയിലാണ് സംഭവം.
"ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ താനും കുടുംബവും വീട്ടില്‍ തന്നെ കഴിയുകയാണ്. ഇത് കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പവൻ പറഞ്ഞു. "ലോക്ക്ഡൗൺ' ജനിച്ചതിന്റെ ആഘോഷ പരിപാടികള്‍ ലോക്ക്ഡൗൺ കഴിയുന്നതുവരെ നീട്ടിവച്ചിരിക്കുകയാണെന്നും പിതാവ് വ്യക്തമാക്കി.
അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഇന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബസ്തി ജില്ലയിൽ നിന്നുള്ള 25 വയസുകാരനാണ് മരിച്ചത്. ഇയാളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പ്. യുപിയില്‍ ഇതുവരെ 101 പേര്‍ക്ക് കോവിഡ് സ്വീരീകരിച്ചിട്ടുണ്ട്.