കണ്ണൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും എട്ട് റിമാൻഡ് തടവുകാരെ ജാമ്യത്തിൽ വിട്ടു. വിവിധ കേസുകളിൽ റിമാൻഡിലായ എട്ടു പേരെയാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചത്.
ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജീവപര്യന്തം തടവുകാരടക്കം 78 ശിക്ഷാ തടവുകാർക്ക് നേരത്തെ പരോള്‍ അനുവദിച്ചിരുന്നു. 60 ദിവസത്തെ പരോളാണ് അവർക്ക് അനുവദിച്ചത്.
തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ, ഇടക്കാല ജാമ്യമോ അനുവദിക്കുന്നതിന് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.