+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത
റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ്
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും 350 കോ​ടി രൂ​പ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് അ​നു​വ​ദി​ച്ചു.

കൊ​വി​ഡി​നെ തു​ട​ർ​ന്നു പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ഇ​ന്ന് ആ​രം​ഭി​ച്ചി​രു​ന്നു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ അ​ന്ത്യോ​ദ​യ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഉ​ച്ച​യ്ക്കു​ശേ​ഷം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കും (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്ക്) റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

പൂ​ജ്യം, ഒ​ന്ന് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ ഉ​ള്ള​വ​ർ​ക്ക് ഇ​ന്ന് റേ​ഷ​ൻ ന​ൽ​കും. ര​ണ്ട്, മൂ​ന്ന് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ ഉ​ള്ള​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച​യും നാ​ല്, അ​ഞ്ച് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന ന​ന്പ​ർ ഉ​ട​മ​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച​യും റേ​ഷ​ൻ ന​ൽ​കും.

ആ​റ്, ഏ​ഴ് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് നാ​ലാം തീ​യ​തി​യും എ​ട്ട്, ഒ​ൻ​പ​ത് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ചാം തീ​യ​തി​യും റേ​ഷ​ൻ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പി​ന്നീ​ട് വാ​ങ്ങാ​നും അ​വ​സ​ര​മു​ണ്ടാ​കും.
More in Latest News :