അമ്പലപ്പുഴ: അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങിപോകുവാൻ ട്രെയിൻ ഉണ്ടെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. അമ്പലപ്പുഴയ്ക്ക് അടുത്ത് വളഞ്ഞവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇമ്രാനെ(30)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
സന്ദേശം ലഭിച്ച തൊഴിലാളികൾ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവർ നൽകിയ ഫോൺ നമ്പർ പരിശോധിച്ചാണ് പ്രതിയെ സി.ഐ. ടി. മനോജും സംഘവും അറസ്റ്റ് ചെയ്തത്.
സന്ദേശം ലഭിച്ച തൊഴിലാളികൾ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവർ നൽകിയ ഫോൺ നമ്പർ പരിശോധിച്ചാണ് പ്രതിയെ സി.ഐ. ടി. മനോജും സംഘവും അറസ്റ്റ് ചെയ്തത്.