മസ്ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് എഴുപത്തിരണ്ടുകാരൻ മരിച്ചു. രാജ്യത്തെ ആദ്യ കൊറോണ മരണമാണിത്. ഇതോടെ ഒമാനിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അത്യാവശ്യത്തിനു മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും യാത്ര ചെയ്യാൻ സാധിക്കൂ. സ്വദേശികൾ ഡ്രൈവിംഗ് ലൈസൻസിനൊപ്പം തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിര താമസക്കാർ റസിഡന്റ് കാർഡും കരുതിയിരിക്കണം.
സൗദി അറേബ്യയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരം 1,563പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ രോഗം ബാധിച്ചു മരിച്ചു. മക്ക, മദീന ഉൾപ്പെടെ രാജ്യത്തെ 13 പ്രവശ്യകളിൽ സന്പൂർണ കർഫ്യൂവും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ഭാഗികമായും മറ്റു പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.