കായംകുളം: വ്യാജ വിദേശ മദ്യ നിര്‍മാണത്തിനിടെ എക്സൈസ് മുന്‍ ഉദ്യോഗസ്ഥന് പിടിയില്‍. എക്സൈസ് മുന്‍ ഉദ്യോഗസ്ഥന് കായംകുളം കാപ്പില്‍ സ്വദേശി ഹാരി ജോണിനെയാണ് പിടികൂടിയത്. കൊല്ലം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡിനിടെയാണ് വ്യാജ മദ്യ നിര്‍മാണം കണ്ടെത്തിയത്.
500 ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. വീട് വാടകയ്ക്ക് എടുത്താണ് ഇയാള്‍ വ്യാജ മദ്യം നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത്വച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അതീവ രഹസ്യമായിട്ടാണ് റെയ്ഡ് നടത്തിയത്. വ്യാജ മദ്യം നിര്‍മിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഐ. നൗഷാദ് പറഞ്ഞു.