ന്യൂയോർക്ക്: സിഎൻഎൻ ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം സ്വയം ക്വറന്റൈനിലാണ്. പ്രൈംടൈം ഷോ സ്വന്തം ബേസ്മെന്റിലിരുന്നു ചെയ്യുമെന്നു 49 വയസുകാരനായ കോമോ ട്വീറ്റ് ചെയ്തു.
അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് തനിക്കും രോഗം പിടിപെട്ടത്. ഭാര്യ ക്രിസ്റ്റീനയ്ക്കും കുട്ടികൾക്കും രോഗം പകർന്നിട്ടില്ലെന്ന് കരുതുന്നതായും കോമോ പറഞ്ഞു.
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ എം. കോമോയുടെ സഹോദരനാണ് ക്രിസ് കോമോ.