ചെന്നൈ: തമിഴ്നാട്ടിൽ 50 പേർക്കുകൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ രോഗബാധിതരായ 45 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ബാക്കിയുള്ള അഞ്ചുപേർ ഇവരുമായി സന്പർക്കം പുലർത്തിയവരാണ്.
രോഗം സ്ഥിരീകരിച്ച എല്ലാവരെയും കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ, നാമക്കൽ എന്നിവിടങ്ങളിലെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഇതോടെ തമിഴ്നാട്ടില് ആകെ കോവിഡ് രോഗികളുടെ എണ്ണം 124 ആയി.