കണ്ണൂർ: പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപമുള്ള കടപ്പുറത്തെ കാറ്റാടി മരങ്ങൾക്ക് തീപിടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കടലാക്രമണം തടയുന്നതിന്റെ ഭാഗമായി വനംവകുപ്പ് അധികൃർ ലക്ഷങ്ങൾ ചിലവഴിച്ച് നട്ടുവളർത്തിയ കാറ്റാടി മരങ്ങളാണ് തീപിടിച്ച് നശിച്ചത്.
സാമൂഹ്യ വിരുദ്ധരാണ് ഇത്തരം അതിക്രമങ്ങൾക്ക് കാരണമെന്നാണ് നിഗമനം. ഒരു ഏക്കറോളമുള്ള സ്ഥലത്തെ കാറ്റാടി മരങ്ങളാണ് അഗ്നിക്കിരയായത്.
പഴയങ്ങാടി പോലീസും പയ്യന്നൂർ ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.