തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസ് എന്നയാൾ നിരവധിപേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എന്നാൽ, പോത്തൻകോട്ട് സമൂഹവ്യാപനം സംശയിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇദ്ദേഹം ഗൾഫിൽ നിന്നുള്ള ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുവരെ ലഭിച്ച വിവരങ്ങൾ വച്ച് സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുമെന്നു പറഞ്ഞ മന്ത്രി, മരിച്ച അബ്ദുൾ അസീസിന്റെ കുടുംബം സർക്കാർ നിർദേശങ്ങളോട് കൃത്യമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. ജനങ്ങൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചിലർ നിർദേശങ്ങളെ ലഘുവായി കണ്ട് അവഗണിക്കുന്നുണ്ട്. അത് പാടില്ല.- മന്ത്രി പറഞ്ഞു.
സർക്കാർ ജീവക്കാരുടെ വിരമിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. അത് കൃത്യമായി പാലിക്കണം. നിർദേശങ്ങൾ ലംഘിച്ച് വിരമിക്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും ചടങ്ങുകൾ ആരെങ്കിലും നടത്തിയാൽ അതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.