ഗോഹട്ടി: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു. ആസാമിലെ ഗുവാഹത്തി സ്വദേശിയായ ഉത്പല്‍ജിത് ബര്മന് (44) ആണ് മരിച്ചത്. മലമ്പനിക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന് എന്ന മരുന്നാണ് ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരം കഴിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് നിഗമനം. എന്നാല്‍, മരുന്ന് കഴിച്ചതാണോ ഹൃദയാഘാതത്തിനു കാരണമെന്ന് വ്യക്തമല്ല.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്നെന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോ. ബര്മന് കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല.
മരുന്ന് കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇയാള്‍ ഇതിനെക്കുറിച്ച് സഹപ്രവര്ത്തകന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു.