റോം: ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ്- 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 37,811 പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 7,85,534 പേർക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചത്. ഇതിൽ 1,65,585 പേർക്ക് രോഗം ഭേദമായി.
ഇറ്റലിയിൽ 101,739 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 11,591 പേർ മരണമടഞ്ഞു. തിങ്കളാഴ്ച മാത്രം 812 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്. അമേരിക്കയിലും കോവിഡ് ബാധിതതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
1,64,248 പേർക്കാണ് അമേരിക്കയിൽ ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ആകെ 3,164 പേർ മരിച്ച അമേരിക്കയിൽ തിങ്കളാഴ്ച മാത്രം 573 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് അമേരിക്കയിൽ ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.