ദിസ്പുർ: ലോക്ക്ഡൗണിനെത്തുടർന്ന് ഗോഹട്ടിയിൽ ഭക്ഷണമില്ലാതെ കുടുങ്ങിയ കാശ്മീർ സ്വദേശികൾക്ക് സഹായമെത്തിച്ച് പോലീസ്. 13 പേർക്ക് ആസാം പോലീസ് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി. മാർച്ച് 21ന് അവസാനിച്ച ഒരു എക്സ്പോയിൽ പങ്കെടുക്കാനായിരുന്നു ഇവർ ഗോഹട്ടിയിൽ എത്തിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇവർ ഗോഹട്ടിയിൽ കുടുങ്ങുകയായിരുന്നു. കൈവശമുള്ള ഭക്ഷണസാധനങ്ങൾ തീർന്നിരുന്നു. അവ എത്തിച്ചുനൽകിയ പോലീസിന് നന്ദി പറയുന്നതായും സംഘാംഗങ്ങളിൽ ഒരാളായ ഷൗക്കത്ത് പറഞ്ഞു.

Assam: 13 Kashmiris who are stuck in Guwahati due #CoronavirusLockdown were given food materials by Police. Shaukat says, "we were in Guwahati for an expo which ended on March 21. We have been given ration by Assam Police as we are stuck. I am thankful to Police for helping us." pic.twitter.com/TsyYU4uGS7
— ANI (@ANI) March 30, 2020