ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലത്ത് രാമായണവും മഹാഭാരതവും പുനഃസംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെ 90കളിലെ കുട്ടികളുടെ ഹരമായിരുന്ന ശക്തിമാനും ദൂരദർശനിൽ തിരിച്ചെത്തുന്നു. ‘ശക്തിമാൻ’ സീരിയൽ പരമ്പര പുനഃസംപ്രേഷണം ചെയ്യുന്ന വിവരം ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയാണ് വെളിപ്പെടുത്തിയത്. 130 കോടി ഇന്ത്യക്കാർക്ക് ഒരുമിച്ച് ദൂരദർശനിൽ ശക്തിമാൻ കാണാനുള്ള അവസരം ലഭിക്കും. പ്രഖ്യാപനത്തിനായി കാത്തിരിക്കൂ.- ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പഴയ ഹിറ്റ് സീരിയലുകൾ ദൂരദർശൻ പുനഃസംപ്രേക്ഷണം ചെയ്യാനാരംഭിച്ചത്. പഴയ ടെലിസീരിയലുകള്‍ വീണ്ടും കാണണമെന്ന ആവശ്യം ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതനുസരിച്ച് പുരാണ സീരിയലുകളായ രാമായണം, മഹാഭാരതം എന്നിവ പുനഃപ്രക്ഷേപണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശക്തിമാനും ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
1997 മുതൽ 2005 വരെയായിരുന്നു ഡിഡി1ൽ ശക്തിമാൻ പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫർ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി' എന്നാണ് പരമ്പരയിൽ ശക്തിമാന്റെ യഥാർഥ പേര്. മലയാളം അടക്കം വിവിധ ഭാഷകളിലേക്കും ശക്തമാൻ മൊഴിമാറ്റം ചെയ്തിരുന്നു.
2011ൽ ശക്തിമാന്റെ അനിമേഷനും 2013ൽ ഹമാര ഹീറോ ശക്തിമാൻ എന്നപേരിലൊരു ടെലിവിഷൻ സീരിയലും പുറത്തുവന്നിട്ടുണ്ട്.

130 crore Indians will together get the opportunity to watch Shaktiman on DD once again. Wait for the announcement. pic.twitter.com/MfhtvUZf5y
— Mukesh Khanna (@actmukeshkhanna) March 29, 2020