തിരുവനന്തപുരം: ലോക്ക്ഡൗഡിന്റെ പശ്ചാത്തലത്തിലും റോഡുകളിൽ തിരക്ക് വർധിച്ചതായി കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിങ്കളാഴ്ച റോഡുകളിൽ തിരക്ക് വർധിച്ചതായി കണ്ടു. അത് അനുവദിക്കാൻ കഴിയില്ല. റോഡിൽ ഇറങ്ങുന്നവർക്കെതിരേ പോലീസ് നടപടി കർക്കശമാകാൻ തീരുമാനിച്ചു. ആളുകൾ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തർസംസ്ഥാന ട്രക്കുകൾക്ക് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ ട്രാക്കിംഗ് സംവിധാനം ഒരുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും യാത്രാപാസുകൾ പോലീസിന് ട്രാക്ക് ചെയ്യാൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.