തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജോലി നിർവഹിക്കുന്ന പോലീസുകാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർ കടുത്ത വെയിലിലാണ് ജോലി നിർവഹിക്കുന്നതെന്നും അവരുടെ ക്ഷേമം ഉറപ്പാക്കാൻ സാധുധസേനാ എഡിജിപിയെ നിയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസുകാർ കടുത്ത വെയിലിലാണ് ജോലി നിർവഹിക്കുന്നത്. അവരുടെ ക്ഷേമം ഉറപ്പാക്കാൻ സാധുയസേനാ എഡിജിപിയെ നിയോഗിച്ചു. മാസ്കുകൾ, കൈയുറകൾ എന്നിവ ലഭിച്ചെന്ന് ഇദ്ദേഹം ഉറപ്പാക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ദിവസേന എഎസ്എംഎസ് വഴി നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസുകാരുടെ പരാതികൾ അറിയിക്കാൻ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കണ്ട്രോൾ റൂം തുറന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളുടെ സേവനം അതിഥി തൊഴിലാളികൾക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.