എറണാകുളം: പെരുന്പാവൂരിൽ അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം. പെരുന്പാവൂരിലെ കമ്യൂണിറ്റി കിച്ചനിൽ ഇന്ന് അതിഥിത്തൊഴിലാളികളുടെ ഇഷ്ടപ്രകാരമുള്ള ഭക്ഷണം ഒരുക്കി നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികളുടെ പ്രതിഷേധം.
പെരുന്പാവൂരിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ താമസിക്കുന്ന ബംഗ്ലാ കോളനിയിലാണ് കമ്യൂണിറ്റി കിച്ചൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഭക്ഷണം തയാറാക്കിയപ്പോൾ സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ കൂടി ഇവിടെയ്ക്ക് എത്തിയതോടെ ഭക്ഷണം തികയാതെ വന്നിരുന്നു. ഇതോടെ കൂടുതൽ ഭക്ഷണം ഉണ്ടാക്കാൻ സൗകര്യങ്ങൾ അധികൃതർ ഏർപ്പെടുത്തി.
അതേസമയം തൊഴിലാളികൾ പിരിഞ്ഞു പോകാൻ ഇതുവരെ തയാറായിട്ടില്ല. അതിഥി തൊഴിലാളികളുടെ ആവശ്യപ്രകാരം ഇന്ന് റൊട്ടിയും സബ്ജിയുമാണ് കമ്യൂണിറ്റി കിച്ചണിൽനിന്നും തയാറാക്കി നൽകിയത്.