ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. 1,071 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 100 പേർ രോഗവിമുക്തി നേടി.
കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. 194 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. 19 പേർക്ക് കേരളത്തിൽ രോഗവിമുക്തി നേടിയതായും കേന്ദ്രം വ്യക്തമാക്കി.
രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിനുതൊട്ടുപിന്നിൽ മഹാരാഷ്ട്രയാണുള്ളത്. 193 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 58 പേർക്കാണ് ഗുജറത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ച് പേർ മരണത്തിന് കീഴടങ്ങി.
കർണാടകയിൽ 80 പേർക്കും യുപിയിൽ 75 പേർക്കും രോഗം സ്ഥിരീകരിച്ചു. തെലുങ്കാനയിൽ 69 പേർക്കും രാജസ്ഥാനിൽ 57 പേർക്കും തമിഴ്നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കേരള സർക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.