കണ്ണൂർ: നിരീക്ഷണത്തിൽ ഇരിക്കെ കുഴഞ്ഞു വീണു മരിച്ച പ്രവാസിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയി. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ 21ന് ദുബായില്‍നിന്ന് എത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. വീട്ടിലുള്ളവരെ മറ്റു വീടുകളിലേക്കു മാറ്റിയ ശേഷം തനിച്ചായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്.
ശനിയാഴ്ച രാത്രി വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി നോക്കിയപ്പോള്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായി രുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.