ഭുവനേശ്വർ: ആവശ്യത്തിനു ഡോക്ടർമാർ ലഭ്യമല്ലാത്ത അവസ്ഥ മറികടക്കാൻ എംബിബിഎസ് വിദ്യാർഥികൾക്കു പ്രത്യേകപരീശിലനം നൽകി കോവിഡ് പ്ര തിസന്ധി മറികടക്കാൻ ഒഡീഷ. ആദ്യഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളെയാണു പരിശീലിപ്പിക്കുന്നത്. പിന്നാലെ സ്വകാര്യ മെഡി ക്കൽ കോളജ് വിദ്യാർഥികളെയും.
മെഡിക്കൽ കോളജുകളിലെ ഏഴ്, എട്ട്, ഒൻപത് സെമസ്റ്ററുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം നൽകുക. ആവശ്യം വന്നാൽ ഇവരെ ആശുപത്രികളിലേക്കു വിന്യസിക്കുമെന്നും ചീഫ് സെക്രട്ടറി അസിദ് ത്രിപാഠി പറഞ്ഞു.
മെഡിക്കൽ കോളജുകളിലെ ഏഴ്, എട്ട്, ഒൻപത് സെമസ്റ്ററുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം നൽകുക. ആവശ്യം വന്നാൽ ഇവരെ ആശുപത്രികളിലേക്കു വിന്യസിക്കുമെന്നും ചീഫ് സെക്രട്ടറി അസിദ് ത്രിപാഠി പറഞ്ഞു.