ന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.
ഇന്ധന ക്ഷാമമില്ലെന്നും ആവശ്യത്തിനുള്ള ഇന്ധനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് അറിയിച്ചു.
ഇന്ധന വിതരണവും പാചക വാതക വിതരണവും തടസപ്പെടില്ലെന്നും സഞ്ജീവ് സിംഗ് കൂട്ടിച്ചേർത്തു.