+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരുണയില്ലാതെ കൊറോണ; അ​മേ​രി​ക്ക​യി​ൽ പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു, ഇന്നലെ മാത്രം 515 മരണം

വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​ല്ലി​നോ​യി​ലെ ചി​ക്കോ​ഗോ​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കൊ​റോ​ണ ബാ​ധി​ച്ച് ആ​ദ്യ​മാ​യ
കരുണയില്ലാതെ കൊറോണ; അ​മേ​രി​ക്ക​യി​ൽ പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു, ഇന്നലെ മാത്രം 515 മരണം
വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​ല്ലി​നോ​യി​ലെ ചി​ക്കോ​ഗോ​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കൊ​റോ​ണ ബാ​ധി​ച്ച് ആ​ദ്യ​മാ​യാ​ണ് പി​ഞ്ച് കു​ഞ്ഞ് മ​രി​ക്കു​ന്ന​ത്. കു​ട്ടി​ക്ക് ഒ​രു​വ​യ​സി​ൽ താ​ഴെ​യാ​ണ് പ്രാ​യം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഇ​ല്ലി​നോ​യി​സ് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​ൽ 16 വ​യ​സു​ള്ള പെ​ൺ‌​കു​ട്ടി​യും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. പ്രാ​യ​മാ​യ​വ​രേ​യും മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​രെ​യു​മാ​ണ് വൈ​റ​സ് മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ‌ ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ പി​ടി​ത​രാ​തെ കൊ​റോ​ണ വ്യാ​പി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച മാ​ത്രം 19,302 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​കെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 123,428 ആ​യി. ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം 515 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,211 ആ​യി ഉ​യ​ർ​ന്നു. ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. ഇ​വി​ടെ ശ​നി​യാ​ഴ്ച 277 പേ​ർ മ​രി​ച്ചു. 7,131 പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
More in Latest News :